റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം : 2023 മാർച്ച് 30ലെ കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് കണ്ണൂരിലാണ്. സുധീഷ് കെ എന്ന ഏജന്റ് വിറ്റ PL 243910 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിൽ മറ്റ് സീരീസിലുള്ള ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം ലഭിച്ചത് ഇരിഞ്ഞാലക്കുടയിലാണ്. കുമാർ ദേവ് എന്ന ഏജന്റ് വിറ്റ PL 294557 എന്ന ലോട്ടറിക്കാണ്. പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില.

ഒന്നാം സമ്മാനം അടിച്ചാൽ സമ്മാന ജേതാവിന് മുഴുവൻ തുകയും ലഭിക്കില്ല. 10% ഏജന്റ് കമ്മീഷനും 30% നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്ക്കൊപ്പം സമർപ്പിച്ച് പണം വാങ്ങാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *