കോട്ടയം: ആശ പ്രവർത്തകരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിക്കുന്ന ആശ ഫെസ്റ്റ് ‘ഓജസ് 2023’ മാർച്ച് 18 ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് 5.30 വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര വിതരണവും മന്ത്രി നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ പങ്കെടുക്കും.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, സിനിമ നടി അഞ്ജു കൃഷ്ണ അശോക്, ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി. സുരേഷ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ല മാസ് മീഡിയ ഓഫീസർ ജെ. ഡോമി, ആശ കോ-ഓർഡിനേറ്റർ എം.ജെ. ജെസി, ആശ പ്രതിനിധികളായ സിജി നോബിൾ, എ.ഇ. ജയശ്രീ എന്നിവർ പങ്കെടുക്കും.