‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘ പുരസ്കാരം ലിൻസി ജോർജിന്

തിരുവനന്തപുരം : സാമൂഹ്യ സേവനരംഗത്തെ പ്രവർത്തനങ്ങൾക്കുളള ‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘പുസ്കാരം കട്ടപ്പന മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ലിൻസി ജോർജിനെ തേടിയെത്തി. പതിനായിരം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ടൈംസ് ഓഫ് ഇന്ത്യയുടെ മുൻ വൈസ് പ്രസിഡന്റ് ഗത്തിൽ കോണർഡ് സദന അവാർഡ് സമ്മാനിച്ചു.

സാമൂഹ്യ സേവനരംഗത്ത് സേവനം നടത്തുന്നവർക്ക് ‘തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസും, ലയോള എക്സ്റ്റൻഷൻ സർവീസും സംയുക്തമായിനൽകുന്ന അവാർഡാണ് ‘ഹീറോസ് ഓഫ് ദി ട്ട് ഹാർട്ട് ‘. കോളേജ് മാനേജർ ഫാ. സണ്ണി തോമസ് , ലയോള എക്സ്റ്റൻഷൻ സർവീസ് ഡയറക്ടർ ഫാ.രഞ്ജിത് ജോർജ്, പ്രിൻസിപ്പൽ ഡോ. സജി പി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Share
അഭിപ്രായം എഴുതാം