സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി.ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2023 മാർച്ച് 7 ചൊവ്വാഴ്ച വിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി. അവസാനിപ്പിച്ചത്. വിവരശേഖരണത്തിനെന്ന നിലയിലാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

സി.എം. രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയതെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ചാറ്റുകൾ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ സഹായങ്ങൾ ചെയ്തിട്ടുണ്ടോ എന്നിവ അറിയുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്തത്.

ആദ്യ നോട്ടീസിൽ ഫെബ്രുവരി 27 -ന് ഹാജരാകാനായിരുന്നു നിർദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വർണക്കടത്ത് കേസിൽ മൂന്നുതവണ നോട്ടീസ് അയച്ചപ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

Share
അഭിപ്രായം എഴുതാം