റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാന സാക്ഷരതാ മിഷന്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സാക്ഷരത തുല്യതാ പദ്ധതിയുടെ പ്രവര്‍ത്തനവും സര്‍വ്വെ പരിശീനവും അട്ടപ്പാടി കില ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യനും കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ ജോമോനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി പരിശീലന ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി.സി നീതു, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ലക്ഷ്മണന്‍, അസി.കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, റിസോഴ്‌സ് പേഴ്‌സണ്‍ വി.പി ജയരാജന്‍ സി.ഡി.എസ് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *