റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങി

February 22, 2023 - 12:44 pm

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ശേഷിച്ച രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിക്കില്ല. ഇടതു കൈമുട്ടിനു പൊട്ടലുണ്ടായതിനെ തുടര്‍ന്നു വാര്‍ണറിനെ നാട്ടിലേക്കു മടക്കി അയയ്ക്കുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. സിഡ്‌നിയിലെ വസതിയിലേക്കാണ് വാര്‍ണര്‍ പോകുക. പരുക്ക് ഭേദമായാല്‍ ഇന്ത്യക്കെതിരേ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാന്‍ തിരിച്ചെത്തും. മാര്‍ച്ച് 17 നു മുംബൈയിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പര തുടങ്ങുക. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ വാര്‍ണറിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ തട്ടിയിരുന്നു. സിറാജിന്റെ പന്ത് കൈമുട്ടില്‍ ഇടിച്ചതിനു പിന്നാലെയായിരുന്നു അത്. വാര്‍ണറിന്റെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി മാത്യു റെന്‍ഷോയെ ഇറക്കിയിരുന്നു.

പേസര്‍ ജോഷ് ഹാസില്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ നേരത്തെ തന്നെ പരുക്കിന്റെ പിടിയിലാണ്. ഓസ്‌ട്രേലിയന്‍ നായകനും പേസറുമായ പാറ്റ് കുമ്മിന്‍സ് നാട്ടിലേക്കു മടങ്ങിയിരുന്നു. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതോടെ പത്ത് ദിവസത്തെ ഇടവേള വന്നു. ഈ സാഹചര്യത്തിലാണു കുടുംബത്തിലെ ചില ആവശ്യങ്ങള്‍ക്കായി ഓസീസ് നായകന്‍ മടങ്ങിയത്. മൂന്നാം ടെസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു തന്നെ കുമ്മിന്‍സ് തിരിച്ചെത്തുമെന്നാണു വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *