റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്

February 16, 2023 - 6:44 pm

ആലപ്പുഴ: തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. യുവനേതാവുമായ എ. ഷാനവാസ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വേട്ടയാടലുണ്ട്. ഇതു ചൂണ്ടിക്കാട്ടി സി.പി.എം. നോര്‍ത്ത് ഏരിയ കമ്മിറ്റിക്ക് ഷാനവാസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഷാനവാസിന്റെ ആരോപണത്തില്‍ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഏരിയ കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ജില്ലയിലെ പ്രമുഖ നേതാക്കളുടെ പേരുണ്ടെന്നാണു വിവരം. അതേസമയം, ലഹരിക്കടത്ത് കേസിലെ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. കേസില്‍ പോലീസ് പ്രതി ചേര്‍ക്കാത്തതിനാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് ഷാനവാസിന്റെയും കൂട്ടരുടെയും പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *