കോഴിക്കോട്: എലത്തൂർ റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. 2023 ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ഇലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് പിടിച്ചതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
സമീപത്ത് പാർക്ക് ചെയ്ത വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടർന്നതായാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേനയും സമീപവാസികളും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല.