റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാഴ്‌സ മുന്നോട്ട്

February 14, 2023 - 11:15 am

മാഡ്രിഡ്: വിയാ റയാലിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലാ ലിഗയില്‍ കിരീടത്തിലേക്ക്. ബാഴ്‌സലോണ അപരാജിത കുതിപ്പ് 16 മത്സരങ്ങളായി നീട്ടി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയാല്‍ മാഡ്രിഡിനേക്കാള്‍ 11 പോയിന്റ് ലീഡ് നേടാന്‍ ബാഴ്സയ്ക്കായി. 21 കളികളില്‍നിന്ന് 18 ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 56 പോയിന്റാണ് സാവിയുടെ ശിഷ്യന്‍മാര്‍ നേടിയത്.

റയാല്‍ മാഡ്രിഡ് 20 കളികളില്‍നിന്നു 14 ജയവും മൂന്ന് വീതം തോല്‍വിയും സമനിലയും അടക്കം 45 പോയിന്റ് നേടി. ബാഴ്‌സയോടു തോറ്റ വിയാ റയാല്‍ 21 കളികളില്‍നിന്നു 31 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. വിയാ റയാലിന്റെ തട്ടകമായ ലാ സെറാമിക സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 18-ാം മിനിറ്റില്‍ യുവ താരം പെദ്രിയാണു ബാഴ്‌സയ്ക്കു വേണ്ടി ഗോളടിച്ചത്. പെദ്രി ഈ സീസണില്‍ ബാഴ്സയുടെ പല ജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു. റയാല്‍ മാഡ്രിഡ് നാളെ നടക്കുന്ന മത്സരത്തില്‍ എല്‍ച്ചെയുമായി എറ്റുമുട്ടും. ബാഴ്‌സയ്ക്ക് യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടണം.

എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ 16-ാം മത്സരമാണ് ബാഴ്സ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്നത്. 2022 ഒകേ്ടാബറില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനോടാണ് അവസാനം തോറ്റത്. പിന്നീട് ബാഴ്സ തോറ്റിട്ടില്ല. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെ പാസില്‍ നിന്നായിരുന്നു പെദ്രിയുടെ ഗോള്‍. കളിയുടെ 53 ശതമാനം സമയത്തും പന്ത് കൈവശം വയ്ക്കാനായെങ്കിലും വിയാ റയാലിന് ആകെ രണ്ട് ഷോട്ടുകളാണു ഗോളിലേക്കു പായിക്കാനായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *