റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമ്പളം കൊടുക്കാന്‍ പറ്റില്ലെങ്കില്‍ പൂട്ടിക്കോ കെ.എസ്.ആര്‍.ടി.സിയോടു ഹൈക്കോടതി

February 11, 2023 - 11:31 am

കൊച്ചി: കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ചയ്ക്കു മുമ്പ് വിതരണം ചെയ്യണമെന്നു ഹൈക്കോടതി. ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂവെന്നും കോടതി പറഞ്ഞു.
ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കാമെന്നു കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഒരു നടപടിയും സ്‌റ്റേ ചെയ്യില്ലെന്നു ജസ്റ്റിസ് സതീഷ് നൈനാന്‍ വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാരനായ ആര്‍. ബാജിയടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.

ശമ്പളം നല്‍കാനായി കെ.എസ്.ആര്‍.ടി.സിക്കു സര്‍ക്കാര്‍ 103 കോടി രൂപ നല്‍കണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സര്‍ക്കാരും തമ്മില്‍ തൊഴിലാളി-തൊഴിലുടമ ബന്ധമില്ലെന്നും ജീവനക്കാരെ നിയമിക്കുന്നതു കെ.എസ്.ആര്‍.ടി.സിയാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഇതോടെ, സര്‍ക്കാര്‍ തുക അനുവദിക്കണമെന്ന ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *