അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ലോസ്റ്റ് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഡ്രാമ ത്രില്ലർ ചിത്രമാണ്. ഈ ചിത്രത്തിൽ യാമി ഗൗതം ആണ് നായികയായെത്തുന്നത്. യാമി ഒരു പത്രപ്രവര്‍ത്തകയായി അഭിനയിക്കുന്നു.
ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സീ5 ല്‍ ചിത്രം ഫെബ്രുവരി 16ന് റിലീസ് ചെയ്യും. ഇപ്പോള്‍ സിനിമയിലെ ട്രെയ്ലര് പുറത്തുവിട്ടു. ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ ഏഷ്യന്‍ പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ചു. ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും അറ്റ്ലാന്റ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം മുമ്ബ് കളിച്ചിരുന്നു.



