റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയില്‍ മഴ തുടരുന്നു

January 27, 2023 - 12:48 pm

ദുബൈ: യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മിതമായ തീവ്രതയാണ് രേഖപ്പെടുത്തിയത്. മഴ കാരണം വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കാരണം ചില റോഡുകള്‍ അടച്ചിടുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. അല്‍ സബ്ഖ തുരങ്കം അടച്ചു. വാഹനമോടിക്കുന്നവര്‍ക്ക് ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ് അല്ലെങ്കില്‍ അല്‍ യലായിസ് വഴി പോകാം. അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെ കവലയും ഇരു ദിശകളിലും അടച്ചു. ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ് എന്നീ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാം.

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യു എ ഇയിലെ ചില സ്വകാര്യ സ്‌കൂളുകള്‍ വ്യാഴാഴ്ച വിദൂരപഠനം ഏര്‍പ്പെടുത്തി. ദുബൈയിലെ ഏതാനും സ്‌കൂളുകളും ഫുജൈറയിലെയും റാസല്‍ഖൈമയിലെയും സ്‌കൂളുകളുമാണ് ഈ രീതിയിലേക്ക് മാറിയത്. അസ്ഥിരമായ കാലാവസ്ഥയെത്തുടര്‍ന്ന് റാസല്‍ഖൈമയിലെയും ഫുജൈറയിലെയും സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് വിദൂര പഠനം ഏര്‍പ്പെടുത്തിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഈ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക് മാറുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *