റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എരുമപ്പെട്ടി കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടന്നു

January 17, 2023 - 12:19 pm

കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ആർ ബിന്ദു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ ഇടയാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

വൈവിധ്യപൂർണമായ ഉത്തരവാദിത്തങ്ങളാണ് കുടുംബശ്രീയിലൂടെ സ്ത്രീകൾ ഏറ്റെടുക്കുന്നത്. വനിതകളുടെ കർമശേഷി സമൂഹത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്താൻ കുടുംബശ്രീക്കായെന്നും അവർ പറഞ്ഞു. വരുമാനദായകമായ സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് കടന്നു വരാനുള്ള സഹായം നൽകിക്കൊണ്ട് സാമ്പത്തികമായ സ്വയംപര്യാപ്തത കൈവരിക്കാനും സ്ത്രീളെ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. ഇത്തരം സംരംഭങ്ങൾ ഏറ്റെടുക്കുന്നതിനും തുടങ്ങുന്നതിനും സ്ത്രീകൾ ഇനിയും മുന്നോട്ട് വരണമെന്നും മന്ത്രി നിർദ്ദേശിച്ചു.

എരുമപ്പെട്ടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ സിഡിഎസ് ചെയർപേഴ്സൺമാരെയും വൈസ് ചെയർപേഴ്സൺമാരെയും മന്ത്രി ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് നടന്ന ഘോഷയാത്രയും കലാപരിപാടികളും കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *