റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാറുഖിന്റെ എന്‍.ജി.ഒ

January 9, 2023 - 11:01 am

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ ഇടിച്ചിട്ട കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളം വലിച്ചിഴതിനെ തുടര്‍ന്നു മരിച്ച അഞ്ജലി സിങ്ങിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിചെയ്തിരുന്ന അഞ്ജലി (20). പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന ഈ കുടുംബത്തിനെ സഹായിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ് നടന്‍ ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍.ജി.ഒ.ഷാരൂഖ് ഖാന്‍ ആരംഭിച്ച മീര്‍ ഫൗണ്ടേഷനാണ് അഞ്ജലിയുടെ കുടുംബത്തിനുവേണ്ടി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി െകെമാറിയിരിക്കുകയാണ് ഇവര്‍. എന്നാല്‍, എത്രയാണ് നല്‍കിയ തുകയെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. അഞ്ജലിയുടെ അമ്മയുടെ തുടര്‍ചികിത്സകൂടി കണക്കാക്കിയാണ് ധനസഹായം നല്‍കിയതെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍.ജി.ഒയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് അഞ്ജലിയുടെ ജീവന്‍ നഷ്ടപ്പെടാനിടയായ ദാരുണസംഭവം നടന്നത്. പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ അഞ്ജലിയുടെ സ്‌കൂട്ടറിലിടിച്ചത്. ഇടിച്ചുവീഴ്ത്തിയിട്ടും വാഹനം നിര്‍ത്താതെ പോയ യുവാക്കള്‍ യുവതിയെ കാറില്‍ വലിച്ചിഴച്ചു. അടിയില്‍ കുരുങ്ങിയ യുവതിയുമായി കിലോമീറ്ററുകളോളം ആ കാര്‍ റോഡിലൂടെ ഓടി. ഒടുവില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *