റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

156 കിലോ കഞ്ചാവുമായി മീൻവണ്ടി പിടിയിലായി

January 5, 2023 - 7:09 am

പാലക്കാട് : വാളയാറിൽ മീൻ കയറ്റിവന്ന വണ്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 156 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറിൽ പരിശോധന. ആന്ധ്രാപ്രദേശിൽ നിന്ന് കോഴിക്കോട്ടേക്ക് മീൻ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീൻപെട്ടികൾക്കിടയിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോറി കോഴിക്കോട് കൈമാറാനാണ് നിർദേശമുണ്ടായിരുന്നതെന്ന് പിടിയിലായവർ മൊഴി നൽകി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങി .

ഐബി പ്രിവേൻറ്റീവ് ഓഫീസർമാരായ വിശ്വനാഥ്, വേണു കുമാർ, സുരേഷ്, വിശ്വകുമാർ, സുനിൽകുമാർ, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *