റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരെ പരാതിയുമായി എഐവൈഎഫ്‌ സംസ്ഥാനകമ്മറ്റി അംഗം

January 5, 2023 - 7:05 am

പത്തനംതിട്ട : സിപിഐ സംസ്ഥാന സെക്രട്ടറി എ.പി.ജയനെതിരെ ജില്ലാ പഞ്ചായത്ത്‌ അംഗവും എഐവൈഎഫ്‌ സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീദേവി കുഞ്ഞമ്മ പരാതിയുമായി രംഗത്ത്‌.ആറുകോടിരൂപ ചെലവില്‍ പശുഫാം സ്ഥാപിച്ചെന്നാണ്‌ പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.ഫാമിന്റെ ഉടമ എപി ജയനാണെന്ന്‌ തെളിയികുന്ന രേഖകളും പാര്‍ട്ടിക്‌ സമര്‍പ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെകെ .അഷറഫിനെ അന്വേഷണത്തിനായി നിയോഗിച്ചു. ഒരാഴ്‌ചക്കുളളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ നിര്‍ദേശം

അതേസമയം പശുഫാം തുടങ്ങിയതില്‍ തെറ്റില്ലെന്ന്‌ എപി ജയന്‍ പറഞ്ഞു.കൃഷിയും പശുവളര്‍ത്തലും പ്രോല്‍സാഹിപ്പിക്കുലാണ്‌ സര്‍ക്കാര്‍ നയം.പശുഫാമിന്‌ പണം ചെലവാക്കിയത്‌ വിദേശത്തുളള മരുമകനാണ്‌. വീടിന്‌ സമീപമായതിനാല്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തു.ബാങ്ക്‌ വായ്‌പയും ഉണ്ട്‌.നിക്ഷേപം 50 ലക്ഷത്തോളമേ വരൂ.ഇതേ ആരോപണം ജില്ലാ സമ്മേളന സമയത്തും ഉയര്‍ന്നിരുന്നു. ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ കണ്ട്‌ പാര്‍ട്ടി തളളിക്കളഞ്ഞതാണെന്നും ജയന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *