റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

January 3, 2023 - 3:41 pm

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. മാറഞ്ചേരി മലയംകുളത്തില്‍ റിയാസി(42)നെയാണ് കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ. നൗഫല്‍ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന സമയത്ത് പരാതിക്കാരിയുമായി അടുപ്പം സ്ഥാപിച്ച പ്രതി 2008 മുതല്‍ ഇവരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന് 2019ല്‍ നാട്ടില്‍ തിരിച്ചെത്തിയ യുവതിയെ വീട്ടിലെത്തി വിവാഹവാഗ്ദാനം നല്‍കി ശാരീരികബന്ധം പുലര്‍ത്തുകയും ഫോണില്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്നു പിന്‍മാറിയ പ്രതിയോട് അകലാന്‍ ശ്രമിച്ച പരാതിക്കാരിയെ ഫോണില്‍ റെക്കോഡ് ചെയ്ത വീഡിയോയും ഫോട്ടോയും കാണിച്ച് വീട്ടില്‍വച്ചും കോഴിക്കോട് ഫ്‌ളാറ്റില്‍ എത്തിച്ചും പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *