റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പുരോ​ഗിക്കായി ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലഭിച്ച തുക തട്ടിയെടുത്ത സംഘം കുറ്റം സമ്മതിച്ചു

December 15, 2022 - 8:31 am

തിരുവനന്തപുരം: ചാരിറ്റി വീഡിയോ തട്ടിപ്പ് കേസിൽ വിസ്മയ ന്യൂസ് സംഘം കുറ്റം സമ്മതിച്ചു. വീഡിയോ പ്രചരിപ്പിച്ചതിലൂടെ തിരുവനന്തപുരം പോത്തൻകോട്ടെ കിടപ്പുരോഗിക്ക് കിട്ടിയ പണം കൈപ്പറ്റിയതായി പൊലീസിനോട് പറഞ്ഞു.പണം തട്ടിച്ച കേസിലെ പ്രതികളായ വിസ്മയ ന്യൂസ് സംഘത്തിൻറെ ബാങ്ക് അക്കൗണ്ട് വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. തട്ടിയെടുത്ത പണം ചോദിച്ചപ്പോൾ വീണ്ടും ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാമെന്ന് വിസ്മയാ ന്യൂസ് സംഘം രോഗിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ പുറത്ത് വന്നു.

നാലര വർഷത്തിലേറെയായി നട്ടെല്ല് തകർന്ന് കിടക്കുന്ന ഷിജുവിന്റെ ചാരിറ്റി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ കിട്ടിയ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് സംഘം തട്ടിയെടുത്തത്. വാർത്തയ്ക്ക് പിന്നാലെ വിസ്മയ ന്യൂസിലെ വീഡിയോ ചിത്രീകരിച്ച ക്യാമറാമാൻ അനീഷ്, നടത്തിപ്പുകാരൻ രജനീഷ്, അനീഷിൻറെ ഭാര്യ രമ്യ എന്നിവരെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *