റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏകീകൃത നിയമനിര്‍മാണം അനിവാര്യം: ഹൈക്കോടതി

December 10, 2022 - 4:49 pm

കൊച്ചി: വിവാഹവുമായി ബന്ധപ്പെട്ടു രാജ്യത്ത് ഏകീകൃത നിയമനിര്‍മാണം അനിവാര്യമാണെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി. ഒരു മതേതര രാജ്യത്ത് മതത്തിനപ്പുറം ഏകീകൃതമായ നിയമം അനിവാര്യമാണ്. ഇപ്പോള്‍ കുടുംബകോടതികള്‍ ഒരു യുദ്ധക്കളമായി മാറുകയാണ്. വേദനയോടെയാണു കക്ഷികള്‍ വിവാഹമോചന ഹര്‍ജിയുമായി കോടതികളെ സമീപിക്കുന്നത്. പരസ്പര ധാരണയില്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല.
വൈവാഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കോടതികള്‍ സഹായിക്കണം. പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ കക്ഷികള്‍ക്ക് ഏറ്റവും നല്ല തീരുമാനത്തിനു അനുമതി നല്‍കണം. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണ്.- കോടതി ചൂണ്ടിക്കാട്ടി.

വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച എറണാകുളം കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു െഹെക്കോടതിയുടെ നിരീക്ഷണം. അപേക്ഷ അടിയന്തരമായി പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കണമെന്നു കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *