റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി

December 9, 2022 - 7:30 pm

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ ശമ്പളം മുടങ്ങി. നോണ്‍ പ്ലാന്‍ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്നാണിത്. ഗ്രാന്റ് ലഭിക്കാെത ഓണത്തിനും ശമ്പളം മുടങ്ങിയിരുന്നു.പൊതു ഗ്രാന്റായി 7.60 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും മൂന്നു ഗഡുവായി 5.7 കോടി രൂപമാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ശമ്പളവിതരണത്തിനു യൂണി സ്പാര്‍ക് സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നു കലാമണ്ഡലം യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഇ-ഗവേണ്‍സ് സംവിധാനം പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *