തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 8.17 ശതമാനമാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ജനസംഖ്യയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴുള്ള നിരക്കാണിത്. 3.34 കോടി ജനങ്ങളില്‍ 27.32 ലക്ഷം പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിയമനത്തില്‍ കാലതാമസം മനഃപൂര്‍വം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. നിയമനവും ഒഴിവുകളും സംബന്ധിച്ച വിവരങ്ങള്‍ വെബ്‌െസെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ലെന്നും മന്ത്രി പറഞ്ഞു.



