റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരവണ നിറയ്ക്കുന്നതിനിടെ പൊട്ടിയ കണ്ടെയ്‌നറുകള്‍ കത്തിച്ചുകളഞ്ഞു

December 8, 2022 - 8:20 pm

ശബരിമല: അരവണ നിറയ്ക്കുന്നതിനിടെ പൊട്ടിയ കണ്ടെയ്‌നറുകള്‍ കൂട്ടത്തോടെ പാണ്ടിത്താവളത്തെ ഇന്‍സിനറേറ്ററില്‍ എത്തിച്ച് കത്തിച്ചു കളഞ്ഞു. ട്രാക്ടറില്‍ ദിനംപ്രതി മൂന്ന് ലോഡ് ഉപയോഗശൂന്യമായ കണ്ടെയ്‌നറാണ് ഇന്‍സിനറേറ്ററില്‍ എത്തിച്ച് കത്തിച്ചുകളയുന്നത്.

യന്ത്ര സംവിധാനത്തില്‍ അരവണ നിറച്ച് ഫ്ലിപ്പ് ലീഡ് പിടിപ്പിക്കുമ്പോള്‍ പൊട്ടുന്ന കണ്ടെയ്‌നറാണ് ഇത്. ഈ കണ്ടെയ്‌നറുകളില്‍ അരവണയുടെ അംശം പിടിച്ചിട്ടുണ്ട്. ഗുണമേന്മയില്ലാത്ത കണ്ടെയ്‌നറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഫïിപ്പ് ലീഡ് പിടിപ്പിക്കുന്ന സമയം കേടുപാട് സംഭവിക്കാം. ഇത്തരത്തില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ക്ക് നാശം സംഭവിച്ചാല്‍ രണ്ടു തരത്തിലാണ് ബോര്‍ഡിനു സാമ്പത്തിക നഷ്ടമുണ്ടാകുന്നത്. കണ്ടെയനറും അതില്‍ നിറച്ച അരവണയും നശിക്കുകയാണ്.

കരാര്‍പ്രകാരം യഥാസമയം കണ്ടയ്‌നര്‍ എത്തിക്കാത്തതിന് ബോര്‍ഡ് കമ്പനിക്ക് നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കണ്ടെയ്‌നര്‍ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കാതെ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. വരുംദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ വര്‍ധിക്കുന്നതോടെ അവശ്യത്തിന് ഗുണമേന്മയുള്ള കണ്ടെയ്‌നര്‍ എത്തിച്ചില്ലെങ്കില്‍ ക്ഷാമം രൂക്ഷമാകും.ഇപ്പോള്‍ 12 ലക്ഷം ടിന്‍ അരവണയാണ് സ്‌റ്റോക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കരാറുകാരന്‍ എത്തിച്ച 25 ലക്ഷവും പുതിയ കരാറുകാരന്‍ എത്തിച്ച 15 ലക്ഷം ടിന്നുമാണ് സ്‌റ്റോക്കുള്ളത്. ഈ വര്‍ഷം ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്കാണ് ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *