തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അംഗമായ അഡ്വക്കേറ്റ് എസ് എസ് ജീവൻ 08/12/22 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരം നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകളിൽ നടക്കുക.
സിപിഐയുടെ പ്രതിനിധിയായിരുന്ന അഡ്വക്കേറ്റ് മനോജ് ചരളേലിന്റെ ദേഹവിയോഗത്തെ തുടർന്ന് ഉണ്ടായ ഒഴുവിലേക്കാണ് അഡ്വക്കേറ്റ് എസ് എസ് ജീവന്റെ നിയമനം. തിരുവനന്തപുരത്ത് അഭിഭാഷകനാണ്. വഞ്ചിയൂർ ജില്ലാ കോടതിയിലെ മുൻ അഡീ ഷനൽ ഗവൺമെന്റ് പ്ലീഡറും, സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറും ആയിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എസ്.എസ്. ജീവൻ തിരുവനന്തപുരം തിരുമല സ്വദേശിയും, മുൻ പാർലമെൻറംഗം കെ.വിസുരേന്ദ്രനാഥിന്റെ അനന്തരവനുമാണ്.

