റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗോബ്ലിന്‍ മോഡ് ഈ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് ഡിക്ഷനറി വേര്‍ഡ് ഓഫ് ദ ഇയര്‍

December 7, 2022 - 11:35 am

ന്യൂഡല്‍ഹി: ഓക്സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്കായി ഗോബ്ലിന്‍ മോഡ് തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി പൊതുജന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്. വോട്ടെടുപ്പില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു എന്ന് ഓക്സ്ഫോര്‍ഡ് വ്യക്തമാക്കി.

യാതൊരു കുറ്റബോധവുമില്ലാതെ സ്വയം സന്തോഷം കണ്ടെത്തുന്നതിനായി സാമൂഹ്യമായ രീതികളോ, മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നൊന്നും നോക്കാതെയുള്ള പെരുമാറ്റത്തെയാണ് ഗോബ്ലിന്‍ മോഡ് എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്.ഈ വാക്ക് ട്വിറ്ററില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2009ലാണ്. 2022ഫെബ്രുവരിയിലാണ് ഈ വാക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും അതേതുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും. തുടര്‍ന്നുള്ള മാസങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും ആളുകള്‍ കൂടുതലായി സാമൂഹ്യ സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രയോഗം കൂടുതല്‍ ജനപ്രിയമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *