റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കക്ഷി ചുമതലപ്പെടുത്താതെ ഹാജരായതിന് ആളൂരിന് നോട്ടീസ്

November 26, 2022 - 5:07 pm

കൊച്ചി: വക്കാലത്തില്ലാതെ കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായതിന് അഡ്വ. ബി.എ. ആളൂരിനു ബാര്‍ കൗണ്‍സില്‍ നോട്ടീസ്. 19 വയസുള്ള മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിംപിളിനു വേണ്ടിയായിരുന്നു ആളൂര്‍ ഹാജരായത്. ഇതിനെ ഡിംപിളിന്റെ അഭിഭാഷകന്‍ അഡ്വ. അഫ്‌സല്‍ ചോദ്യം ചെയ്യുകയും കോടതിയില്‍ തര്‍ക്കമാവുകയും ചെയ്തിരുന്നു. ബഹളംവയ്ക്കാനിതു ചന്തയല്ലെന്നു കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണു വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെട്ടത്. സംഭവത്തില്‍ അഡ്വ. ആളൂര്‍ ഉള്‍പ്പെടെ ആറ് അഭിഭാഷകരില്‍ നിന്നു വിശദീകരണം തേടാനും ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചു. സംഭവത്തില്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം രേഖമൂലം നല്‍കണമെന്നാണു നോട്ടീസില്‍ പറയുന്നത്. കോടതിയിലെ പെരുമാറ്റ ദൂഷ്യത്തിനാണു കാരണം കാണിക്കല്‍ നോട്ടീസെന്നും ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *