സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു

മലപ്പുറം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പാണക്കാട് സന്ദര്‍ശിച്ചു. 23/11/2022 ഉച്ചക്ക് ഒരു മണിയോടെയാണ് സ്പീക്കര്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പി. ഉബൈദുല്ല എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ സ്പീക്കറെ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വന്നതെന്നും നേരത്തെയും പാണക്കാട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങളും ലോകകപ്പ് സമയമായതിനാല്‍ ഫുട്ബോള്‍ വിശേഷങ്ങളും നേതാക്കള്‍ പങ്കുവെച്ചു. ഇരുപത് മിനുട്ടോളം പാണക്കാട് ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →