റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെഹ്റാന്‍: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ പരസ്യമായി പിന്തുണച്ചതിന് ഇറാനിലെ രണ്ട് പ്രമുഖ നടിമാരെ അറസ്റ്റ് ചെയ്തു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിയന്‍ അധികൃതര്‍ക്കെതിരെ ഗൂഢാലോചന നടത്തി, ഒത്തുകളിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടിമാരായ ഹെന്‍ഗാമെ ഗാസിയാനിയും കതയോന്‍ റിയാഹിയും അറസ്റ്റ് ചെയ്തത്.

രണ്ടുപേരും മുമ്പ് ശിരോവസ്ത്രമില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരോടുള്ള ഐക്യദാര്‍ഢ്യമായാണ് ഇതിനെ വിലയിരുത്തുന്നത്. സെപ്റ്റംബറില്‍ പോലീസ് കസ്റ്റഡിയില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് രാജ്യമാകെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനിയെ തലസ്ഥാനമായ ടെഹ്റാനില്‍ സദാചാര പോലീസ് തടഞ്ഞുവച്ചു. മൂന്ന് ദിവസത്തിനു ശേഷം സെപ്റ്റംബര്‍ 16 ന് അമിനി മരിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ ബാറ്റണ്‍ കൊണ്ട് അടിച്ചെന്നും വാഹനത്തില്‍ തലയിടിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മരണം ഹൃദയാഘാതം കാരണമാണെന്ന നിലപാടില്‍ പോലീസും. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ നടിമാരാണ് ഗാസിയാനിയെയും റിയാഹിയെയും. അറസ്റ്റിന് മുമ്പ്, ”എന്ത് സംഭവിച്ചാലും ഇറാനിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്” ഗാസിയാനി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ”ഇതായിരിക്കാം അവസാന പോസ്റ്റ്” എന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *