റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനിധി ഡെക്കാന് 3-2 ന്റെ തകര്‍പ്പന്‍ ജയം

November 21, 2022 - 11:56 am

ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേ ശ്രീനിധി ഡെക്കാന് 3-2 ന്റെ തകര്‍പ്പന്‍ ജയം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീനിധിക്കു വേണ്ടി ഒഗാന ലൂയിസ്, ഡേവിഡ് കാസ്റ്റാന്‍ഡ എന്നിവര്‍ ഗോളടിച്ചു. ഒരു ഗോള്‍ ചര്‍ച്ചിലിന്റെ രാജു ഗെയ്ക്വാദിന്റെ സമ്മാനമായി.ചര്‍ച്ചിലിന് വേണ്ടി റിച്ചാഡ് കോസ്റ്റ, ലാല്‍ഖപുമാവിയ എന്നിവരും ഗോളടിച്ചു. രണ്ട് കളികളില്‍ നിന്നു മൂന്ന് പോയിന്റ് നേടിയ ശ്രീനിധി അഞ്ചാമതാണ്. ചര്‍ച്ചിലിന് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ പഞ്ചാബ് എഫ്.സി. മുഹമ്മദനെ 1-0 ത്തിന് തോല്‍പ്പിച്ചു. താവു ദേവീലാല്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൂകാ മാജ്സെനാണ് ഗോളടിച്ചത്. രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. അത്രയും കളികളില്‍ ആറ് പോയിന്റുള്ള റയാല്‍ കാശ്മീരാണ് ഒന്നാമത്. നിലവിലെ ചാമ്പ്യന്‍ ഗോകുലം എഫ്.സി. കേരളയ്ക്കും രണ്ട് കളികളിലായി ആറ് പോയിന്റുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *