റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഫ്.ടി.എക്‌സ്. തകര്‍ച്ചയ്ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനും

November 14, 2022 - 8:32 pm

ന്യൂയോര്‍ക്ക്: ക്രിപ്‌റ്റോ സാമ്രാജ്യത്തിലെ വമ്പന്മാരായ എഫ്.ടി.എക്‌സിന്റെ തകര്‍ച്ചയ്ക്കു പിന്നില്‍ ഇന്ത്യന്‍ വംശജനും.സഹസ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിനൊപ്പം ഇന്ത്യന്‍ വംശജനായ നിഷാന്ത് സിങ്ങും ക്രമക്കേടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. കണക്കുകളില്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ 16 ശതകോടി ഡോളര്‍(ഏകദേശം 1.28 ലക്ഷം കോടി രൂപ) സമ്പത്ത് ഒറ്റയടിക്ക് തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, 80,504 കോടി രൂപ അയാള്‍ കാമുകി കരോളിന്‍ എല്ലിസണ്ണിന്റെ അല്‍മേദ റിസേര്‍ച്ചിലേക്കു കൈമാറിയെന്നാണ് കണ്ടെത്തല്‍.

സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ വിശ്വസ്തരില്‍ പ്രമുഖനായിരുന്നു നിഷാദ് സിങ്. എഫ്.ടി.എക്‌സ്. സോഫ്റ്റ്‌വേര്‍ കോഡിന്റെ നിയന്ത്രണം ഫ്രൈഡ്, നിഷാദ്, ചീഫ് ടെക്‌നോളജി ഓഫീസര്‍ ഗാരി വാങ് എന്നിവര്‍ക്കായിരുന്നു. ഇവരാണു തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. കരോളിന്‍ എല്ലിസണ്ണിന്റെ അല്‍മേദ റിസേര്‍ച്ചില്‍ 2017 ലാണു നിഷാദ് ചേര്‍ന്നത്. ഇവിടെനിന്നാണ് 2019 ഏപ്രിലില്‍ എഫ്.ടി.എക്‌സിലേക്കു മാറിയത്.

അല്‍മേദയിലേക്കുള്ള പണെകെമാറ്റത്തിനു നിഷാദാണത്രേ നേതൃത്വം നല്‍കിയത്. ഇടപാടുകള്‍ക്കൊടുവില്‍ ഫ്രൈഡിന്റെ ക്രിപ്‌റ്റോ സാമ്രാജ്യം പാപ്പര്‍ ഹര്‍ജിയിലെത്തി നില്‍ക്കുകയാണ്. ജോണ്‍ ജെ. റേയെ പിന്‍ഗാമിയാക്കി പിടിച്ചുനില്‍ക്കാനുള്ള നീക്കത്തിലാണ് എഫ്.ടി.എക്‌സിപ്പോള്‍.

എഫ്.ടി.എക്‌സ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ബിറ്റ്‌കോയിന്റെയും എഥറിയത്തിന്റെയും മൂല്യം ഇടിഞ്ഞിരുന്നു. എഫ്.ടി.എക്‌സിന്റെ തകര്‍ച്ച ആഗോളതലത്തില്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുമെന്നു പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *