വാഷിങ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം. സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടി നിലനിര്‍ത്തി. നെവാഡയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കാതറിന്‍ കോര്‍ട്ടസ് മാസ്‌റ്റോ വിജയിച്ചതോടെയാണ് സെനറ്റിന്റെ നിയന്ത്രണവും നിലനിര്‍ത്താനായത്. നൂറ് സീറ്റുള്ള സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് 50 അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 അംഗങ്ങളുമാണുള്ളത്. ജോര്‍ജിയയില്‍ അടുത്തമാസമാണ് തെരഞ്ഞെടുപ്പ്. ഈ സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിജയിച്ചാലും, സെനറ്റ് അധ്യക്ഷകൂടിയായ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ട് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാണെന്നതിനാല്‍ സെനറ്റിന്റെ നിയന്ത്രണം നിലനിര്‍ത്താനാകും. അധികാരത്തില്‍ രണ്ടു വര്‍ഷംകൂടി ശേഷിക്കുന്ന പ്രസിഡന്റ് ജോ ബൈഡനും ഈ തെരഞ്ഞെടുപ്പ് ഫലം ആശ്വാസകരമാണ്. അതേസമയം, ജനപ്രതിനിധിസഭയായ യു.എസ്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വാധീനമുറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെനറ്റ് നിലനിര്‍ത്തി ഡെമോക്രാറ്റുകള്‍
