റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈത്തിരി: ജില്ലയില്‍ കടുവ ആക്രമണത്തിന് ശമനമില്ലാ. കടുവ ശല്യം കേട്ടു കേള്‍വി മാത്രമായിരുന്ന വൈത്തിരി പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഇവിടെ കടുവ എത്തി രണ്ട് വളര്‍ത്തുനായകളെ കൊന്ന് മാംസം ഭക്ഷിച്ചത്. അര്‍ധരാത്രി മൂന്നുമണിക്ക് പഴയ വൈത്തിരി പ്രദേശത്തെ വട്ടപ്പാറ ആനക്കുഴി റോഡില്‍ താമസിക്കുന്ന പ്രദീപിന്റെയും, നിഷാന്തിന്റെയും വീട്ടു മുറ്റത്ത് കെട്ടിയിട്ടിരുന്ന നായകളെയാണ് കടുവ ആക്രമിച്ചത്.

ആദ്യം ഒരു നായയെ കടിച്ചു കീറി കൊന്നു വലിച്ചുകൊണ്ടു പോയി. പിന്നീട് നാലു മണിക്ക് വീണ്ടും വന്നു രണ്ടാമത്തെ നായയെയും കടിച്ചു കീറി കൊല്ലുകയായിരുനെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വംനവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി ആക്രമിച്ചത് കടുവയാണെന്ന് സ്ഥിരീകരിച്ചു. രണ്ടു മാസം മുമ്പ് താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. നേരത്തേ വൈത്തിരിക്ക് സമീപമുള്ള പൊഴുതന പ്രദേശത്ത് പുലി ഇറങ്ങുകയും ആടുകളെ കൊല്ലുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *