റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വി.സി നിയമനത്തിനെതിരായ ഹർജിയിൽ ഹൈക്കോടതി വിധിപറയുംവരെ സമരം തുടരും

November 10, 2022 - 6:55 am

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതലയുള്ള പ്രൊഫ. സിസാ തോമസിന് പൂർണ സുരക്ഷയൊരുക്കണമെന്നും ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നുമുള്ള ഗവർണറുടെ നിർദ്ദേശം നടപ്പായില്ല. ചീഫ്സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി എന്നിവർക്കാണ് രേഖാമൂലം ഗവർണർ നിർദ്ദേശം നൽകിയിരുന്നത്.

09/11/2022 വി.സിയെ കൊണ്ടുവരാനായി ഔദ്യോഗിക കാർ വാഴ്സിറ്റിക്ക് പുറത്തിറക്കാൻ പോലുമായില്ല. പുലർച്ചെ മുതൽ അവിടെ വിദ്യാർത്ഥികളുടെ സമരം തുടങ്ങിയിരുന്നു. ഗേറ്റിൽ ഡ്രൈവറെ തടയുകയും ചെയ്തു.വി.സിയുടെ അധിക ചുമതല ഏറ്റെടുക്കുംമുമ്പേ ജോലി ചെയ്തു വരുന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫീസിലിരുന്നാണ് സിസാതോമസ് ഇന്നലെ സർവകലാശാലയിലെ ചുമതലകൾ നിർവഹിച്ചത്. വി.സി നിയമനത്തിനെതിരായ ഹർജിയിൽ 2022 നവംബർ 11 വെള്ളിയാഴ്ച ഹൈക്കോടതി വിധിപറയും. അതുവരെ സമരം തുടരുമെന്നാണ് അറിയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *