സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): രാഷ്ട്രീയം മറന്ന് ഫുട്ബോളില്‍ ശ്രദ്ധിക്കാനുള്ള ആഹ്വാനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. സെക്രട്ടറി ജനറല്‍ ഫാത്മ സമൗറയും ഇന്‍ഫാന്റിനോയും ചേര്‍ന്ന് ടീമുകള്‍ക്കയച്ച കത്തിലാണ് ഫിഫയുടെ നയം വ്യക്തമാക്കിയത്. ലോകകപ്പിനിടെ രാഷ്ട്രീയ, മതപരമോ ആയ വിഷയങ്ങള്‍ കൊണ്ടു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു 32 ഫുട്ബോള്‍ ഫെഡറേഷനുകളോടും ഫാത്മ സമൗറ അഭ്യര്‍ഥിച്ചു. ഖത്തറിന് വേദി അനുവദിച്ചതു വിവാദമായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ വേതനവും സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമാക്കിയതും ഖത്തറിനെ വിവാദത്തില്‍ ചാടിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കു പിന്തുണയുമായി ഫിഫയുടെ നയത്തിനു വിരുദ്ധമായി ഹൃദയത്തിന്റെ ആകൃതിയിലുള്ള ആംബാന്‍ഡുകള്‍ ധരിക്കാന്‍ ചില രാജ്യങ്ങള്‍ നായകന്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളോടുള്ള ആദരസൂചകമായി കറുത്ത ജഴ്സി ധരിക്കുമെന്നു ഡെന്‍മാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരേയും വ്യാപക പ്രതിഷേധമുണ്ട്. വനിതകള്‍ക്കെതിരായ വിവേചനമാണു പ്രധാന കാരണം. 21 ന് ഇം ണ്ടിനെതിരേയാണ് ഇറാന്റെ ആദ്യ മത്സരം. റഷ്യന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതിനാല്‍ ഇറാനെ ലോകകപ്പില്‍നിന്നു വിലക്കണമെന്നു യുക്രൈന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.
ഫുട്ബോളില്‍ ശ്രദ്ധിക്കാനുള്ളആഹ്വാനവുമായി ഇന്‍ഫാന്റിനോ
