റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാട്രിക്ക് വിക്കറ്റുമായി ലിറ്റില്‍

November 5, 2022 - 11:05 am

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തോറ്റെങ്കിലും അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്ക് വിക്കറ്റുമായി ശ്രദ്ധിക്കപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ അയര്‍ലന്‍ഡ് താരമാണ്.കഴിഞ്ഞ ലോകകപ്പില്‍ കുര്‍ട്ടിസ് കാംഫര്‍ ഹോളണ്ടിനെതിരേ ഹാട്രിക്കടിച്ചിരുന്നു. ഈ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ യു.എ.ഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍ ഹാട്രിക്കടിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരേയായിരുന്നു കാര്‍ത്തിക്കിന്റെ പ്രകടനം. 19-ാം ഓവറിലാണു ജോഷിന്റെ ഹാട്രിക്ക് പ്രകടനം. തകര്‍ത്തടിച്ചുനിന്ന നായകന്‍ കെയ്ന്‍ വില്യംസണിനെ ഡെലാനിയുടെ കൈയിലെത്തിച്ചാണു ജോഷ് തുടങ്ങിയത്. ജോഷിന്റെ ഷോര്‍ട്ട് പിച്ച് പന്തില്‍ വില്യംസണിന്റെ ടൈമിങ് പാളി.പിന്നാലെ വന്ന ജെയിംസ് നീഷാമും മിച്ചല്‍ സാന്റ്നറും വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ട്വന്റി20 ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന ആറാമത്തെ ബൗളറാണ്. ബ്രെറ്റ് ലീ, കുര്‍ട്ടിസ് കാംഫര്‍, വാനിന്ദു ഹസരങ്ക, കാഗിസോ റബാഡ, കാര്‍ത്തിക്ക് മെയ്യപ്പന്‍ എന്നിവരാണു മുന്‍ഗാമികള്‍. നാല് ഓവര്‍ എറിഞ്ഞ ജോഷ് 22 റണ്‍ വിട്ടുകൊടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *