പെരിന്തല്‍മണ്ണ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 14വര്‍ഷം തടവും അരലക്ഷം രൂപ പിഴയും. 2016 ജനുവരി 13ന് കരുവാരക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൊണ്ടോട്ടി സ്വദേശി കരുവാങ്കല്ല് മുസ്‌ലിയാരക്കത്ത് മൊയ്തീന്‍കുട്ടിയെ (41) പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കരുവാരകുണ്ട് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുട്ടിയെ അതിഗുരുതരമായ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ കുട്ടിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലീഗല്‍ സര്‍വീസ് അതോററ്റിയില്‍ നിന്ന് നല്‍കുന്നതിനും സ്‌പെഷ്യല്‍ ജഡ്ജ് അനില്‍ കുമാര്‍ വിധിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജ്യോതിന്ദ്രകുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സ്വപ്ന ഹാജരായി. പ്രതി കൊണ്ടോട്ടി, വേങ്ങര പോലീസ് സ്‌റ്റേഷനുകളിലും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്.



