റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഞ്ചാവ് കടത്തുകാരന്‍ പോലീസുകാരനെ മൂക്കിനിടിച്ചുവീഴ്ത്തി കടന്നു

November 1, 2022 - 4:02 pm

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മൂക്കിനിടിച്ചു വീഴ്ത്തി കഞ്ചാവുകടത്ത് സംഘാംഗം രക്ഷപ്പെട്ടു. കഞ്ചാവും പണവുമായി മൂന്നു സഹയാത്രികര്‍ പിടിയില്‍. പരുക്കേറ്റ സിവില്‍ പോലീസ് ഓഫീസര്‍ ആശുപത്രിയില്‍. 30.10.22 (ഞായറാഴ്ച) രാത്രി പത്തോടെ തൊടുപുഴ, മ്രാലയ്ക്കു സമീപമാണു സംഭവം. മേഖല കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നു പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്‌ക്വാഡ് നിരീക്ഷണം നടത്തുന്നതിനിടെ മ്രാല-നെടുക്കണ്ടം റോഡില്‍ നിന്നുവന്ന ഓട്ടോറിക്ഷാ യാത്രികരുടെ പെരുമാറ്റം സംശയത്തിനു വഴിവച്ചു. മുട്ടം പോലീസിന്റെ സഹായത്തോടെ മാടപ്പറമ്പില്‍ റിസോര്‍ട്ടിനു സമീപം ഓട്ടോ തടഞ്ഞ് പരിശോധന നടത്തി.

ഇതിനിടെ ഓട്ടോറിക്ഷ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി സുനീര്‍ പോലീസ് ഉദ്യോഗസ്ഥനെ മുഖത്തിടിച്ചു വീഴ്ത്തി കടന്നു. പോലീസ് പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. വാഹനത്തിലുണ്ടായിരുന്ന മുട്ടം എള്ളുമ്പുറം മങ്കംപ്രയില്‍ കുഞ്ഞുമോന്‍ (56), പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളായ മന്‍സൂര്‍ (27), റഫീഖുള്‍ (22) എന്നിവരെ പോലീസ് പിടികൂടി. വാഹനത്തില്‍നിന്ന് 335 ഗ്രാം കഞ്ചാവും 8,000 രൂപയും കണ്ടെടുത്തു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂക്കിനു സാരമായി പരുക്കേറ്റ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ഷാജിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ഡി.വൈ.എസ്.പി: എം.ആര്‍. മധു ബാബു, എ.എസ്.ഐമാരായ ഷംസ്, ഉണ്ണിക്കൃഷ്ണന്‍, എസ്.സി.പി.ഒമാരായ ഹരീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *