റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അശ്ളീല വെബ്സീരീസ് കേസ്: യുവാവ് ഹർജിനൽകി

October 29, 2022 - 6:13 am

കൊച്ചി: ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അശ്ളീല വെബ്സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകി. സിനിമയിൽ അവസരം നൽകാമെന്നുപറഞ്ഞ് കരാറിൽ ഒപ്പിടീപ്പിച്ചശേഷമാണ് ഇത് അശ്ളീല വെബ്സീരിസ് ആണെന്നറിഞ്ഞത്.തുടർന്ന് അഭിനയിക്കാൻ വിസമ്മതിച്ചപ്പോൾ കരാർകാണിച്ചും പിന്മാറിയാൽ അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്നും പീഡനക്കേസിൽ കുടുക്കുമെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഹർജിക്കാരൻ വ്യക്തമാക്കി.

അശ്ളീല വെബ്സീരീസ് പ്രദർശിപ്പിക്കുന്ന ഒ.ടി.ടി പ്ളാറ്റ്ഫോമിനും സംവിധായകയ്ക്കുമെതിരെയാണ് ഹർജി നൽകിയത്. യുവാവിന്റെ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഫലപ്രദമല്ലെന്ന് ഹർജിയിൽ പറയുന്നു. വെബ്സീരീസ് പ്രദർശിപ്പിക്കുന്നത് തന്റെ ഭാവിയെ ബാധിക്കുമെന്നും ചിത്രം പിടിച്ചെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *