റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹരജി

October 28, 2022 - 8:16 pm

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഹരജി.എല്‍ദോസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യണമെങ്കില്‍ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് ചെയ്യില്ലെന്ന സമീപനത്തോടെയാണ് എല്‍ദോസ് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *