റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി തടഞ്ഞുകൊണ്ടുള്ള ഇടക്കാല സ്റ്റേ ഉത്തരവ് നീട്ടി ഹൈക്കോടതി. ഹരജി വീണ്ടും കോടതി പരിഗണിക്കും.പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യു ജി സി കോടതിയില്‍ വ്യക്തമാക്കി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായ 156 ആണ് പ്രിയക്ക് ലഭിച്ചത്. എന്നാല്‍, അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക് കിട്ടിയെന്നുമാണ് ആരോപണം. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആണ്. പക്ഷെ അഭിമുഖത്തില്‍ ലഭിച്ചത് 30 മാര്‍ക്ക് മാത്രമാണ്. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസര്‍ച്ച് സ്‌കോര്‍ 645. ഭിമുഖത്തില്‍ കിട്ടിയത് 28. ജോസഫ് സ്‌ക്റിയക്ക് 15 വര്‍ഷത്തിലേറെ അധ്യാപന പരിചയമുണ്ടെന്നതും പരിഗണിക്കപ്പെട്ടില്ല. പ്രിയക്ക് യു ജി സി നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ തന്നെ ഗവര്‍ണര്‍ മുമ്പാകെയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *