റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രസിന്റെ രാജി: ഋഷി സുനകിന്റെ പേരില്‍ പന്തയം തുടങ്ങി

October 21, 2022 - 12:18 pm

ലണ്ടന്‍: ലിസ് ട്രസിന്റെ രാജിക്ക് പിന്നാലെ പിന്‍ഗാമികളുടെ പേരില്‍ പന്തയം തുടങ്ങി. നേതൃമാറ്റ മത്സരത്തില്‍ ട്രിസ് ട്രസിനോട് പരാജയപ്പെട്ട ഋഷി സുനകിനാണു കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. 11 ല്‍ 10 ആണ് അദ്ദേഹത്തിന്റെ സാധ്യത. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മത്സരത്തിനു തയാറായാല്‍ സാധ്യത മൂന്നിലൊന്നാണ്.

പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരിച്ചു പരാജയപ്പെട്ട മുതിര്‍ന് നേതാവ് പെന്നി മോര്‍ഡോണ്ടാണ് സാധ്യതാപട്ടികയില്‍ അടുത്തത്. മറ്റു പേരുകളും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ഏറെ പിന്നിലാണ്.2019 നു ശേഷം പാര്‍ട്ടിയിലെ അധികാര വടംവലിയില്‍ പുറത്താകുന്ന മൂന്നാമത്തെ നേതാവാണു ലിസ് ട്രസ്. 2019 ല്‍ പുറത്തായ തെരേസാ മേയാണ് പട്ടികയില്‍ ആദ്യസ്ഥാനത്തുള്ളത്. ബോറീസ് ജോണ്‍സണായിരുന്നു അടുത്ത ഊഴം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *