റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനസികമായും തകര്‍ക്കാന്‍ യുക്രൈനില്‍ കൂട്ടബലാത്സംഗവും യുദ്ധതന്ത്രമാക്കി റഷ്യ

October 15, 2022 - 11:30 am

പാരിസ്: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം യുദ്ധതന്ത്രത്തിന്റെ ഭാഗമായി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതായി ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) പ്രതിനിധി പ്രമീളാ പാറ്റെന്‍.സ്ത്രീകളെ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുന്ന സൈനികര്‍, വയാഗ്ര പോലുള്ള ഉത്തേജകങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇതു സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും പ്രമീള വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോടു പറഞ്ഞു. കീഴടക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവരെ മാനസികമായും തകര്‍ക്കുകയാണു ലക്ഷ്യം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന യു.എന്‍. പ്രത്യേകപ്രതിനിധിയാണു പ്രമീള.ബലാത്സംഗവേളയില്‍ ഇരകളോടു സൈനികര്‍ പറയുന്ന കാര്യങ്ങളും ഇത് ആസൂത്രിത തന്ത്രമാണെന്നു വ്യക്തമാക്കുന്നു. അതിജീവിതകളായ യുക്രൈന്‍ സ്ത്രീകള്‍തന്നെയാണ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചശേഷം നൂറിലേറെ ബലാത്സംഗ ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യു.എന്‍. സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞമാസമാണു യു.എന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാലുവയസുകാരി മുതല്‍ 82 വയസുള്ള വയോധികവരെ റഷ്യന്‍ െസെനികരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. സ്ത്രീകള്‍ മാത്രമല്ല, ആണ്‍കുട്ടികളും ചിലപ്പോഴൊക്കെ പുരുഷന്‍മാരും ഇത്തരം പീഡനങ്ങള്‍ക്കു വിധേയരാകുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും പ്രമീള ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം ഒരു നിശബ്ദകുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതലാണ് ഇരകളുടെ യഥാര്‍ഥ എണ്ണമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *