ആലപ്പുഴ: പ്രഥമ കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍, സംസ്ഥാന സബ് ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും തിരുവനന്തപുരവും സെമി ഫൈനലില്‍ കടന്നു. കിഡ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കോഴിക്കോട് 47-16 ന് കോട്ടയത്തെയും തിരുവനന്തപുരം 45-23 ന് ഇടുക്കിയെയും തോല്‍പ്പിച്ചു. സെമിയില്‍ കോഴിക്കോട് തിരുവനന്തപുരത്തെയും നേരിടും. കൊല്ലത്തെ 49-5 നു തകര്‍ത്ത ആലപ്പുഴയും സെമിയില്‍ കടന്നു.എറണാകുളവും പാലക്കാടും തമ്മില്‍ നടക്കുന്ന മത്സരത്തിലെ ജേതാവിനെയാണ് ആലപ്പുഴ നേരിടുക. പെണ്‍കുട്ടികളുടെ ക്വാര്‍ട്ടറുകളില്‍ തിരുവനന്തപുരം എറണാകുളത്തെയും കോഴിക്കോട് തൃശൂരിനെയും കോട്ടയം കാസര്‍ഗോഡിനെയും നേരിടും. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങളില്‍ എറണാകുളം 42- 40 നു മലപ്പുറത്തെയും കോഴിക്കോട് 29-11 നു കണ്ണൂരിനെയും കോട്ടയം 25-16 നു പാലക്കാടിനെയും ആലപ്പുഴ 43-12 നു കൊല്ലത്തെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ കണ്ണൂര്‍ 16-4 നു പാലക്കാടിനെയും കോഴിക്കോട് 39- 4 ന് ഇടുക്കിയെയും തോല്‍പ്പിച്ചു. പുതുതായി നിര്‍മിച്ച ഇന്‍ഡോര്‍ ഹാളിലാണു മത്സരങ്ങള്‍.



