റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

October 10, 2022 - 10:34 pm

കോട്ടയം: ലോക കാഴ്ച ദിനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിൽ കുറിച്ചി സെന്റ് സേവിയേഴ്സ് പാരീഷ് ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ച ദിനവുമായി അനുബന്ധിച്ച് ‘കണ്ണുകളെ സ്നേഹിക്കുക’ എന്ന മുദ്രാവാക്യമായി ചേർന്ന ജില്ലാതല സമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷനായി. കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷരായ പ്രീതാ കുമാരി, സുമ എബി, ഗ്രാമ പഞ്ചായത്തംംഗം പ്രശാന്ത് മനന്താനം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, അന്ധ നിവാരണ സമിതി കോട്ടയം ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ. ജി. സുരേഷ്, ജില്ലാ ഒഫ്താമോളജി കോർഡിനേറ്റർ പ്രീതി എ. സലാം, ഹെൽത്ത് ഇൻസ്പെക്ടർ കെ. അനിൽ കുമാർ , മെഡിക്കൽ ഓഫീസർ ഡോ. ജയന്തി സജീവ്, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, സെന്റ് സേവിയേഴ്സ് പാരീഷ് വികാരി ഫാ. ജോസഫ് തറയിൽ ആരോഗ്യ വകുപ്പ് ഡോക്ടർമാർ, ഒഫ്താമോളജിസ്റ്റുകൾ, ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുറിച്ചി മന്ദിരം കവലയിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര കുറിച്ചി സെന്റ് സേവിയേഴ്സ് പാരീഷ് ഹാളിൽ അവസാനിച്ചു. ഇരുപതോളം ഡോക്ടർമാരുടെയും ഒഫ്താമോളജിസ്റ്റുകളുടെയും സേവനം ലഭ്യമാക്കിയ നേത്ര പരിശോധന ക്യാമ്പിൽ 361 പേർ പങ്കെടുത്തു. നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സെമിനാറും പ്രദർശനവും സ്‌കൂൾ കുട്ടികൾക്കായി ഉപന്യാസ രചനാ മത്സരവും കവിത രചനാ മത്സരവും സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *