ന്യൂഡൽഹി: ഡൽഹി ലഹോറി ഗേറ്റിൽ കെട്ടിടം തകർന്ന് മൂന്നു പേർ മരിച്ചു. നാലു പേർ കുടുങ്ങിക്കിടക്കുകയാണ്. രാത്രി ഏഴരയ്ക്ക് കനത്ത മഴയുള്ളപ്പോഴാണ് അപകടമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഓൾഡ് ഡൽഹി മേഖലയിലെ വാൽമീകി മന്ദിറിന് അടുത്തുള്ള അപകട സ്ഥലത്ത് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മരിച്ചവരിൽ ഒരാൾ നാലുവയസ്സുള്ള പെൺകുട്ടിയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പരുക്കേറ്റവരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സംഘവും സ്ഥലത്തത്തിയിട്ടുണ്ട്. ഡൽഹിയിൽ 2022 ഒക്ടോബർ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച കനത്ത മഴ ഇതുവരെ തോർന്നിട്ടില്ല. പല വഴികളിലും വെള്ളം കയറിക്കിടക്കുകയാണ്. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി

