റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു

October 7, 2022 - 11:39 am

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം.ഈ വര്‍ഷമാദ്യമാണ് അരുണ്‍ ബാലിക്ക് അപൂര്‍വ ന്യൂറോ മസ്‌കുലര്‍ രോഗമായ മയസ്തീനിയ ഗ്രാവിസ് സ്ഥിരീകരിച്ചത്. ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചിരുന്ന അരുണ്‍ ബാലി ഇന്ന് പുലര്‍ച്ചെ 4.30ഓടെ മരണപ്പെടുകയായിരുന്നുവെന്ന് മകന്‍ അങ്കുഷ് മാധ്യമങ്ങളോട് പറഞ്ഞു.1942ല്‍ പഞ്ചാബിലെ ജലന്ധറിലാണ് ജനനം. 1989ല്‍ ചലച്ചിത്ര നിര്‍മാതാവ് ലേഖ് ടണ്ടന്റെ ടിവി ഷോ ‘ദൂസ്ര കേവലി’ലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ അദ്ദേഹം ഭാഗമായി.’ത്രീ ഇഡിയറ്റ്സ്’ (2009), ‘പികെ’ (2014), ‘എയര്‍ലിഫ്റ്റ്’ (2016), ‘കേദാര്‍നാഥ്’ (2018), ‘പാനിപ്പത്ത്’ (2019) എന്നീ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയത്. അമിതാഭ് ബച്ചനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗുഡ്ബൈ’ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *