അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ജില്ലയിലെ മോട്ടർ വാഹനവകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കുന്ന ‘വാഹനീയം 2022’ അദാലത്ത്  ഒക്ടോബർ 15ന് രാവിലെ 9.30 മുതൽ കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദീർഘകാലമായി തീർപ്പാകാത്ത അപേക്ഷകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി കാൻസലേഷൻ, അയോഗ്യമായ ഡ്രൈവിംഗ് ലൈസൻസ് കേസുകൾ, നികുതി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ പരിഗണിക്കും. കൂടാതെ ഉടമസ്ഥർ കൈപ്പറ്റാതെ ഓഫീസിൽ മടങ്ങിവന്ന ആർ സി, ലൈസൻസ് എന്നിവ തിരിച്ചറിയൽ രേഖയുമായി വരുന്ന ഉടമസ്ഥർക്ക് നൽകും. ഇരിട്ടി സബ് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഒക്ടോബർ 10നകം ഓഫീസിൽ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കാം. ഫോൺ: 0490 2490001.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *