കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതത് ക്ലബ്ബുകളുടെ പേരിലായിരിക്കണം ടീമുകളെ പങ്കെടുപ്പിക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കും. ജില്ലാതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന ക്ലബ്ബുകള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം സമ്മാനതുക ലഭിക്കും. ടീമംഗങ്ങളുടെ പേരും ജനന തീയതിയും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 27ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. ഫോൺ: 0487 2362321, 8078708370, 8281637880



