മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചു.

ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ.

‘ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും ഉത്സവമാണ് വിഷു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. വരുന്ന വർഷം ഏവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ. പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം പ്രദാനം ചെയ്യട്ടെ.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →