റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട് ജപ്തി ചെയ്തതോടെ മാറിനിന്ന ഗൃഹനാഥൻ തിരികെയെത്തി, കൊവിഡ് പ്രതിസന്ധിയിൽ ജോലിപോയെന്ന് അബ്ദുളള

September 14, 2022 - 10:33 am

കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ വീട് വിട്ടിറങ്ങിയ ഗൃഹനാഥൻ അബ്ദുള്ള മടങ്ങിയെത്തി. ജപ്തി ചെയ്തതിന്റെ മനോവിഷമത്തിൽ മാറി നിന്നതാണെന്ന് അബ്ദുള്ള പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ പോയതോടെയാണ് തിരിച്ചടവ് മുടങ്ങിയതെന്നും അബ്ദുള്ള പറഞ്ഞു.

എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ അബ്ദുള്ളയുടെ ഭിന്നശേഷിക്കാരിയായ മകളും രോഗിയായ മാതാവും ഉൾപ്പടെയുള്ള കുടുംബം പെരുവഴിയിൽ ആയിരിക്കുകയാണ്. 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി ഉണ്ടായത് .പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *