റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റയാല്‍ വീണ്ടും ഒന്നാമത്

September 12, 2022 - 11:49 am

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗ് ലാ ലിഗയില്‍ ഗംഭീര ജയത്തോടെ റയാല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ റയാല്‍ 4-1 നു മയോര്‍ക്കയെ തോല്‍പ്പിച്ചു.അഞ്ച് കളികളില്‍നിന്നു 15 പോയിന്റുമായാണു റയാലിന്റെ മുന്നേറ്റം. രണ്ടാംസ്ഥാനത്തേക്കു പോയ ബാഴ്സലോണയ്ക്ക് അഞ്ച് കളികളില്‍നിന്നു 13 പോയിന്റാണ്. മയോര്‍ക്കയ്ക്കെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു റയാല്‍ ജയിച്ചത്. പരുക്കിന്റെ പിടിയിലായ ഈദര്‍ മിലിറ്റാനോ, കാരിം ബെന്‍സൈമ, ഒഡ്രിസോള എന്നിവരെ കൂടാതെയാണു റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി ടീമിനെ തയാറാക്കിയത്. വിനീഷ്യസ് ജൂനിയര്‍, ഈഡന്‍ ഹസാഡ്, റോഡ്രിഗോ എന്നിവരെ മുന്‍നിര്‍ത്തിയ 4-3-3 എന്ന സ്ഥിരം ഫോര്‍മേഷന്‍ ആന്‍സലോട്ടി ഉപേക്ഷിച്ചില്ല. മയോര്‍ക്ക കോച്ച് സാവിയര്‍ അഗ്യൂര്‍ ഒനാന്ത്യ 5-3-2 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. 35-ാം മിനിറ്റില്‍ വേദാത് മുറിഖിയിലൂടെ മയോര്‍ക മുന്നിലെത്തി. ലീ കാങ് ഇന്നിന്റെ ഫ്രീകിക്കിനെ ഹെഡ് ചെയ്താണു മുറിഖി ഗോളടിച്ചത്.ഇഞ്ചുറി ടൈമില്‍ റയാല്‍ സമനില നേടി. ഡാനി സെബയോസിന്റെ അസിസ്റ്റില്‍ ഫെഡറിക് വാല്‍വര്‍ദെയാണു ഗോളടിച്ചത്. റയാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചു. 73-ാം മിനിറ്റില്‍ വിനീഷ്യസ് വല കുലുക്കി. 89-ാം മിനിറ്റില്‍ റോഡ്രിഗോയും 90-ാം മിനിറ്റില്‍ ആന്റണി റൂഡിഗറും ഗോളടിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *